ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവിന് പി്നീട് സംഭവിച്ചത് രസകരമായ സംഭവങ്ങളാണ്. ബിഹാറിലെ ചമ്പാരനിലെ ബാരദി ബയ്രേയ സ്വേദേശിയായ അദ്നന് ഖുറാം എന്നയാളാണ് എയിംസില്‍ ഡോക്ടറായി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മനസിലായ പോലീസ് അയാളെ ഉടന്‍ അറസ്റ്റ ചെയ്യുകയായിരുന്നു.
തന്റെ പേരെഴുതിയ ഒരു ബുക്ക്ലെറ്റ് ഖുറാം അയാള്‍ സ്വന്തമായി ഉണ്ടാക്കിയിരുന്നു. എയിംസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൈവശം മാത്രമേ ഇത്തരം ബുക്ക്ലെറ്റുകള് ഉണ്ടാകാറുള്ളൂവെന്ന് പൊലീസ് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ചികിത്സിക്കുന്നതിനായാണ് അയാള്‍ എയിംസ് ഡോക്ടറായി ആള്‍മാറാട്ടം നടത്തിയതെന്നും പൊലീസ് വിശദീകരിച്ചു.
ഇന്ത്യന്‍ ശിക്ഷാന നിയമം സെക്ഷന്‍ 419(ആള്‍മാറാട്ടം), സെക്ഷന്‍ 468(വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമിയ നഗറിലെ ബട്ല ഹൗസിലാണ് അദ്നന് ഖുറാം ഇപ്പോള്‍ താമസിക്കുന്നത്.
Post Your Comments