രജ്യം മുഴുവന്‍ ഐപിഎല്‍ ലഹരിയിലാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചെന്നൈയെ എംഎസ് ധോണി തന്നെയാണ് നയിക്കുന്നത്.
ഐപിഎല്‍ കാണാനായി ധോണിയുടെ ഭാര്യ സാക്ഷിയും മകള്‍ സിവയും ഒരോ മൈതാനത്തും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ താരമായത് ധോണിയാണ്. ധോണിയെ കാണെണം എന്ന് പറഞ്ഞ് മകള്‍ സിവ ധൃതി വെയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ധോണിയെ ഇപ്പോള്‍ കെട്ടിപ്പിടിക്കണം എന്നാണ് സിവയുടെ ആവശ്യം. എവിടെയാണ് പപ്പാ എന്ന് ചോദിച്ചപ്പോള്‍ കളിക്കാര്‍ വിശ്രമിക്കുന്നിടത്തേക്ക് കൈ ചൂണ്ടി അവിടെയുണ്ടെന്നായിരുന്നു സിവയുടെ മറുപടി.
നേരത്തെയും സിവ മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്. മലയാള ഗാനങ്ങള്‍ ആലപിച്ചായിരുന്നു സിവ മലയാളികളുടെ മനം കവര്‍ന്നത്. ധോണിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന മലയാളിയായ സ്ത്രീയാണ് സിവയെ മലയാള ഗാനങ്ങള്‍ പഠിപ്പിച്ചത്. യാതൊരു തപ്പലും ഇല്ലാതെയാണ് സിവ മലയാള ഗാനങ്ങള്‍ ആലപിച്ചത്.
Post Your Comments