![](/wp-content/uploads/2018/04/terrorist.jpg)
കറാച്ചി: ഇന്ത്യക്കെതിരായ നീക്കങ്ങളെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന പാകിസ്താന്റെ വാദങ്ങൾ തകരുന്നു. പാകിസ്ഥാൻ ഇന്ത്യ ഭീകരന്മാരായി പ്രഖ്യാപിച്ച ഖലിസ്താന്‍ തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നാണ് സൂചന. ഹാഫിസ് സയ്യീദാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
read also: ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടികയിൽ ഒരു പാകിസ്ഥാനി കൂടി
ഖലിസ്താന്‍ തീവ്രവാദികള്‍ ജെയ്ഷെ മുഹമ്മദിന്റെയും ജമാഅത്ത് ഉദ് ദവയ്യുടെയും പിന്തുണയോടെ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. പാകിസ്താന് സൈന്യത്തിന്റെ പിന്തുണയും ഇവര്‍ക്ക് ഉണ്ട്.
ഗോപാല്‍ സിംഗ് ചൗള ഇന്ത്യ കൊടുഭീകരനായി കരുതുന്ന സിഖ് നേതാവാണ്. മാത്രമല്ല ഇദ്ദേഹം പാകിസ്താനിലെ സിഖ് ഗുരുദ്വാര പര്‍ബന്ധക്ക് കമ്മിറ്റിയുടെ പ്രമുഖ നേതാവ് കൂടിയാണ്. സംഘടന നേരത്തെ ഇയാളെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കിയിരുന്നു. എന്നാലും ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തലാണ് ഗോപാല്‍ സിംഗ് പ്രധാനമായും ചെയ്യുന്നത്. ഇന്ത്യയില്‍ വീണ്ടും ഖലിസ്താന്‍ വാദം സജീവമാക്കാനാണ് ഇയാള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
പാകിസ്താന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിന് ഉണ്ട്. ഐഎസ്ഐ ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ എല്ലാവിധ പിന്തുണയും ഗോപാല്‍ സിംഗിന് നല്‍കുന്നുണ്ട്. ഇന്ത്യയിലെ സാധാരണ സിഖ് വംശജരില്‍ ഇയാളെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്നാണ് സൂചന.
Post Your Comments