കൊല്ലം: ബാറിനും ഹോട്ടലിനുമായി ദേശീയപാത വളയ്ക്കുന്നു. അലൈന്‍മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ച് ദേശീയപാത അതോറിറ്റി. പുതിയ അലൈന്‍മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരും. 2013ലെ വിജ്ഞാപനത്തില്‍ നേര്‍പാതയായിരുന്നത് 2017ല്‍ വളയുകയായിരുന്നു.
കാവനാട് മുതല്‍ നീണ്ടകര പാലം വരെ അലൈന്‍മെന്റ് മാറ്റിയത് കാരണമില്ലാതെയെന്നാണ് ആരോപണം ഉയരുന്നത്. ബാറിനും ഹോട്ടലിനും സംരക്ഷണം നല്‍കാനാണ് നീക്കമെന്നും ആരോപണമുണ്ട്. ഒരുവശത്തേക്ക് 28മീറ്റര്‍ ഏറ്റെടുത്തപ്പോള്‍ ബാറുള്ള വശത്ത് ഏറ്റെടുത്തത് 8 മീറ്റര്‍ മാത്രമാണ്.
Post Your Comments