തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളാണ് മന്ത്രിമാര്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, അവയ്ക്ക് പ്രതീക്ഷിക്കുന്ന സമയ പരിധി ഇവയൊക്കെ ഇതിൽ ഉൾപ്പെടും.
Read Also: കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് സൂചന. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പൂര്‍ത്തിയാക്കി എന്ന് വകുപ്പുകള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് വേണ്ടിക്കൂടിയാണ് ഈ നീക്കമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
Post Your Comments