Latest NewsKeralaNews

ബസ് വൈകിയത് ചോദ്യം ചെയ്‌ത യാത്രക്കാരനെ അമ്പരപ്പിച്ച് കെഎസ്ആർടിസി

പാലക്കാട്: കെഎസ്ആര്‍ടിസി അധികൃതര്‍ സാധാരണയായി യാത്രക്കാരോട് പരുക്കനായാണ് ഇടപെടുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിഷുത്തലേന്ന് മുന്‍കൂര്‍ ബുക്ക് ചെയ്ത ബസ് വൈകിയതിന് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച്, മറ്റൊരു ബസില്‍ അടിയന്തരമായി സീറ്റൊരുക്കി കൊടുത്ത് മാതൃകയായിരിക്കുകയാണ് കെഎസ്ആര്‍ടിസി.

Read Also: ഇവര്‍ സഹോദരികളല്ല, സുഹൃത്തുക്കളല്ല, ഇവരുടെ ബന്ധം അറിഞ്ഞാല്‍ ഞെട്ടും

കോയമ്പത്തൂര്‍-തിരുവനന്തപുരം സ്‌കാനിയയില്‍ പാലക്കാടുനിന്ന് ആലപ്പുഴയിലേക്കു പോകാന്‍ മൂന്നു സീറ്റ് ബുക്ക് ചെയ്ത ആലപ്പുഴ സ്വദേശി വിമലിനെയാണ് അധികൃതർ ഇത്തരത്തിൽ സഹായിച്ചത്. രാത്രി 10.50നു പാലക്കാടെത്തുന്ന ബസിലാണ് വിമൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്‌. രാത്രി പത്തോടെ സ്റ്റാന്‍ഡിൽ വന്നപ്പോഴേക്കും ബസ് നാല്‌ മണിക്കൂർ വൈകുമെന്നറിഞ്ഞു. വിവരം കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചപ്പോൾ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ അടിയന്തരമായി സീറ്റ് തരപ്പെടുത്തി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button