ഫേസ്ബുക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ലോകത്താകമാനം ചര്‍ച്ചയാകുമ്പോൾ മുന്നറിയിപ്പുമായി സാങ്കേതിക വിദഗ്ദർ. അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങൾ ഫേസ്ബുക്കിൽ ചെയ്തിട്ടുണ്ടെങ്കിൽ അവയൊക്കെ ഡിലീറ്റ് ചെയ്യണമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പ്രധാനപ്പെട്ട രേഖകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകൾ എന്നിവ ഫേസ്ബുക്കിലോ മെസഞ്ചറിലോ ഇടുന്നത് സുരക്ഷിതമല്ലെന്നാണ് വിദഗ്ദർ പറയുന്നത്.
Read Also: ആനകളെ മെരുക്കാന്‍ പാപ്പാന്മാർ കന്നഡ പഠിക്കാനൊരുങ്ങുന്നു
നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും എവിടെയാണെന്നുള്ള ലൊക്കേഷൻ ഷെയർ ചെയ്യുന്നതും അപകടകരമാണ്. ഡേറ്റ് ഓഫ് ബെര്‍ത്ത്, അഡ്രസ് പോലുള്ള കൃത്യമായ അടയാളങ്ങളും തീയതികളും മറ്റും അക്കൗണ്ടിലേക്ക് വേഗമെത്താനും ചതിക്കപ്പെടാനുമുള്ള സാധ്യത വേഗത്തിലാക്കും. കുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നതും സുരക്ഷയെ ബാധിക്കുന്ന ഒന്നാണ്. എവിടെ പോയാലും ചെക്കിന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ചെക്ക് ഇന്‍ ചെയ്യുമ്പോൾ ടാഗുകൾ ഉണ്ടാകുകയും ഇത് ഹോട്ടലുകളുടെയും മറ്റും പബ്ലിക്ക് പേജില്‍ നിന്നും പുറത്തേക്ക് ചോരാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. സുഹൃത്തുക്കളുടെ ലിസ്റ്റ് പബ്ലിക്ക് ആയി വെക്കുന്നതും സുരക്ഷയെ ബാധിക്കും.
Post Your Comments