ലക്നൗ: ആസിഫയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് വീണ്ടും ഒരു പീഡന കൊലപാതകം. യു.പിയില്‍ എട്ടുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു. മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ സോനുവിനെ (18) പൊലീസ് അറസ്റ്റു ചെയ്തു.
ALSO READ:എട്ടുവയസുകാരിയെ ബലാത്സംഗചെയ്ത് കൊന്നു; പ്രതിഷേധത്തിനിടെ രണ്ട് മരണം
വിവാഹചടങ്ങിനിടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കായൽ മുറിക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച് ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെയാണ് പ്രതിയെയും പൊലീസ് കണ്ടെത്തിയത്. പോസ്കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments