
ന്യൂഡല്‍ഹി: പീഡനക്കേസില്‍ മൊഴി മാറ്റി പറയുന്നതിനായി പ്രതികള്‍ മാതാപിതാക്കള്‍ക്ക് കൈകൂലി നൽകി. ഇരയായ പെണ്‍കുട്ടി ഇവർ നല്കിയ പണവുമായി പോലീസ് സ്റ്റേഷനില്‍ എത്തി. പ്രതികള്‍ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് നൽകിയത്. പീഡനത്തിനിരയായ പതിനഞ്ചു വയസ്സുകാരി ഇതുമായിട്ടാണ് ഡല്‍ഹി പോലീസ് സ്റ്റേഷനിലെത്തിയത്.
തന്റെ മാതാപിതാക്കള്‍ക്ക് കേസ് ഒത്തുതീര്‍പ്പാക്കാനും മൊഴിമാറ്റാനുമാണ് പ്രതികള്‍ പണം നല്‍കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മൊഴിമാറ്റുന്നതിനായി 20 ലക്ഷം രൂപയാണ് പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്.
read also: പീഡനക്കേസിൽ മകൻ അറസ്റ്റിലായ സംഭവത്തെക്കുറിച്ച് ഗോമതിയുടെ പ്രതികരണമിങ്ങനെ
തുടര്ന്ന്മാതാപിതാക്കള് കോടതിയില്‍ മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിന് തയ്യാറായില്ലെന്നും വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കിടയ്ക്കയ്ക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുപ്പതിനാണ് തട്ടിക്കൊണ്ടു പോയത്. നോയിഡയിലും ഗാസിയബാദിലും നിരവധി തവണ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
Post Your Comments