Latest NewsNewsInternational

സെക്സ് ടോയികള്‍ മുതല്‍, മനുഷ്യ വിസര്‍ജ്യം വരെ, ഏറ്റവും മോശം അനുഭവത്തെ കുറിച്ച് ശുചീകരണ തൊഴിലാളി

ജോലിക്കിടയില്‍ നേരിട്ട ഏറ്റവും മോശം അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സൂപ്പര്‍വൈസര്‍. സെക്സ് ടോയി മുതല്‍ മനുഷ്യ വിസര്‍ജ്യം വരെ ഒരു വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. കുന്നു കൂട്ടിയിട്ട പാല്‍ പാത്രങ്ങള്‍, മറ്റ് ചില പാത്രങ്ങളിലായി മനുഷ്യ വിസര്‍ജ്യം സെക്‌സ്‌ ടോയികള്‍ എന്നിവയാണ് പ്രധാനമായും ആ വീട്ടില്‍ ഉണ്ടായിരുന്നത്.

ജോര്‍ജ് മെന്‍സാഹ് എന്നയാളാണ് തന്റെ ജോലിക്കിടയില്‍ ഉണ്ടായ ഏറ്റവും ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ജാറുകളിലാക്കിയാണ് മനുഷ്യ വിസര്‍ജ്യം സൂക്ഷിച്ചിരുന്നത്. കൂടാതെ നിരവധി സെക്സ് ടോയികളാണ് ഇവിടെ ഉണ്ടായിരുന്നത്. മാത്രമല്ല നിരവധി പോണ്‍ ഡിവിഡികളും പോണ്‍ മാഗസിനുകളും വീടിനുള്ളില്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു.

ഷൂസിന്റെ ബോക്‌സിനുള്ളിലായി എട്ട് ചത്ത പൂച്ചകളെയും കണ്ടെത്തി. മാത്രമല്ല കാലിയായ പാല്‍ കുപ്പികളും അനവധി സിഗരറ്റ് കുറ്റികളും പത്രക്കെട്ടുകളും ഉണ്ടായിരുന്നു. 1987 മുതലുള്ള പത്രങ്ങളാണ് ഉണ്ടായിരുന്നത്.

വീട്ടില്‍ താമസിച്ചിരുന്നവര്‍ എത്തരക്കാരാണ് എന്ന് ഇതില്‍ നിന്നൊക്കെ വ്യക്തമാകുമെന്ന് ജോര്‍ജ് പറഞ്ഞു. ഒരോ വീടുകള്‍ വൃത്തിയാക്കുമ്പോഴും അവിടെയുള്ളവര്‍ എത്തരക്കാരാണെന്ന് അറിയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. പലപ്പോഴും വീടുകളുടെ ഉള്ളിലേക്ക് കയറുമ്പോള്‍ അതിനുള്ളില്‍ എന്തായിരിക്കും എന്ന് പറയാനാവില്ലെന്നും ജോര്‍ജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button