ന്യൂഡല്‍ഹി: വീട്ടുജോലിക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ട് വരുന്നു. അന്യരുടെ വീട്ടില്‍ പകലന്തിയോളം പണിയെടുത്താലും മതിയായ വേതനം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. ഇവര്‍ക്കായി നിശ്ചിത വേതനവും തുല്യജോലിക്കു തുല്യവേതനവും വാര്‍ധക്യകാല പെന്‍ഷനും സ്ത്രീകള്‍ക്കു പ്രസവാവധിയും നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുന്നു.
വീട്ടുജോലിക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന വിഷയങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. മറ്റു വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന അവകാശങ്ങളും സാമൂഹികക്ഷേമ പരിപാടികളും വീട്ടു ജോലിക്കാര്‍ക്കും ലഭ്യമാക്കുകയാണു ലക്ഷ്യം. കൃത്യമായ കണക്കെടുപ്പു നടത്തിയിട്ടില്ലെങ്കിലും രാജ്യത്ത് ഏതാണ്ടു 45 ലക്ഷം വീട്ടുജോലിക്കാരുണ്ടെന്നാണു കണക്കാക്കുന്നത്.
രാജ്യാന്തര തൊഴില്‍ സംഘടനയുടെ 189 ാമതു കണ്‍വന്‍ഷന്‍ വീട്ടുജോലിക്കാര്‍ക്കും എല്ലാ തൊഴിലവകാശങ്ങളും ഉറപ്പുനല്‍കുന്നുവെങ്കിലും രാജ്യത്തു ഇതുവരെ അതുനടപ്പായിട്ടില്ല. പൊതുജനങ്ങള്‍ക്കു പുതിയ നയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാം.
വീട്ടുജോലിക്കാരെ തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ കൊണ്ടുവരും. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പില്‍ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ടാക്കും. വീട്ടുജോലിക്കാര്‍ക്കു സ്വന്തം യൂണിയന്‍ ഉണ്ടാക്കാം. മറ്റു യൂണിയനുകളും അസോസിയേഷനുകളുമായി കൂട്ടുചേരാം. നൈപുണ്യ പരിശീലനം നല്‍കും. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമിതികള്‍ രൂപവല്‍ക്കരിക്കും.മിനിമം കൂലി, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. സ്ത്രീ ജീവനക്കാര്‍ക്കു പ്രസവാവധിയും ഉണ്ടായിരിക്കും.
Post Your Comments