Latest NewsKeralaNews

കേരളത്തിന് പുതിയ ബഹുമതി: കേന്ദ്രത്തിന്റെ നക്‌സല്‍ ബാധിത പട്ടികയില്‍ ഇടംനേടി മൂന്ന് ജില്ലകള്‍

കേരളത്തിനൊരു പുതിയ ബഹുമതി കൂടി. കേന്ദ്രത്തിന്റെ നക്‌സല്‍ ബാധിത പട്ടികയില്‍ ഇടംനേടിയത് കേരളത്തിലെ മൂന്ന്ജില്ലകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ മൂന്ന് ജില്ലകളെ നക്‌സല്‍ ബാധിത പട്ടികയില്‍ ഉള്‍െടുത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളെയാണ് കേന്ദ്ര സര്‍ക്കാര്‍ മാവോവാദി സ്വാധീന ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്തെ നക്സല്‍ സ്വാധീന മേഖല ചുരുങ്ങിവരുന്നതായി സൂചന നല്‍കി 44 ജില്ലകളെ ഒഴിവാക്കിയപ്പോഴാണ് കേരളത്തിലെ മൂന്നു ജില്ലകളുള്‍പ്പെടെ എട്ടെണ്ണത്തെ പുതുതായി പട്ടികയിലുള്‍പ്പെടുത്തിയത്. 126 ജില്ലകളെയാണ് നക്സല്‍ സ്വാധീനമുള്ളവയായി മന്ത്രാലയം ഇതുവരെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ 11 സംസ്ഥാനങ്ങളിലായി 90 ജില്ലകളാണ് പട്ടികയിലുള്ളത്. ഇവയുടെ സുരക്ഷയ്ക്ക് സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്ന തുക കേന്ദ്രം നല്‍കും.

അതേസമയം രാജ്യത്ത് നക്സല്‍ സ്വാധീനമേഖല കാര്യമായി കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബേ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി. ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 4,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും കൂടാതെ അവിടം കൂടുതല്‍ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button