Latest NewsKeralaNews

പുതിയ അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ്

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ ഉത്തരവുമായി സിബിഎസ്ഇ. അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.

അറുപത് കഴിഞ്ഞ ആരും അനധ്യാപക തസ്തികയില്‍ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടത്. അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സി.ബി.എസ്.ഇ ഉത്തരവില്‍ പറയുന്നു.

സി.ബി.എസ് .ഇ. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു വന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവിനാധാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button