![attack indian embassy](/wp-content/uploads/2018/04/indian-embassy.png)
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം. ബിരാത്‌നഗര്‍ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എംബസി ഓഫീസിന്റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments