അമേത്തി: തന്റെ നിയോജക മണ്ഡലത്തിലെ വികസനക്കുറവിന്റെ കാരണം മോദിയോടും ആദിത്യനാഥിനോടും ചോദിക്കാൻ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. തന്റെ നിയോജകമണ്ഡലമായ അമേത്തിയില്‍ വിദ്യാര്‍ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്. ‘സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ശരിയായ രീതിയില്‍ നടപ്പില്‍ വരുത്താത്തത്’ എന്ന വിദ്യാര്‍ഥികളുടെ ഒരു ചോദ്യത്തോട് ബിജെപിയെ പരിഹസിച്ചായിരുന്നു രാഹുലിന്റെ മറുപടി.
‘ഈ ചോദ്യം നിങ്ങള്‍ മോദിജിയോട് ചോദിക്കൂ.എന്നും, ഇത് എന്റെ സര്‍ക്കാരല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ നിങ്ങള്‍ ഈ ചോദ്യം എന്നോടു ചോദിക്കൂ ‘- എന്നും രാഹുല്‍ പറഞ്ഞു. അമേത്തിയിലെ വൈദ്യുതി പ്രശ്നം ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥിയോട്, ‘യോഗി സര്‍ക്കാരാണ് അമേത്തി ഭരിക്കുന്നത്. ഞാന്‍ അമേത്തിയിലെ എംപി മാത്രമാണ്, എന്റെ ജോലി ലോക്‌സഭയില്‍ നിയമനിര്‍മാണമാണ്. ഇതൊക്കെ ഉത്തർപ്രദേശ് ഭരിക്കുന്ന യോഗി സർക്കാർ ആണ് ചെയ്യേണ്ടതെന്നും രാഹുൽ പറഞ്ഞു.
യോഗയ്ക്ക് ഇതൊന്നും ചെയ്യുന്നതിലല്ല താല്പര്യം പകരം മറ്റു പലതിലുമാണ് താല്പര്യം എന്നും രാഹുൽ പരിഹസിച്ചു. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിദ്വേഷ പ്രചരണം മാത്രമാണ് യോഗിയുടെ ജോലിയെന്നും രാഹുൽ പരിഹസിച്ചു. അമേത്തി, റായ്ബറേലി എന്നിവടങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മൂന്നു ദിവസത്തെ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
Post Your Comments