ബാഗ്ദാദ്: ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ട് ഇറാക്കില്‍ 13 പേരെ തൂക്കിലേറ്റി. സുരക്ഷാസൈനികര്ക്കെതിരായ ആക്രമണം, കാര്‍ ബോബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരായവരാണ് തൂക്കിലേറ്റപ്പെട്ടവരില്‍ 11 പേരെന്ന് ഇറാക്കി നീതിന്യായ മന്ത്രാലയം അറിയിച്ചു.
2003 ജൂണ്‍ 10-ന് ഇറാക്കില്‍ വധശിക്ഷ നല്‍കുന്നത് നിര്‍ത്തിവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ 2004 ഓഗസ്റ്റ് 8-ന് പുനസ്ഥാപിച്ചു. വധശിക്ഷ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം അവഗണിച്ചാണ് ഇറാക്കിന്റെ നടപടി. തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയില്ല.
Post Your Comments