ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയ്ക്ക് പ്രതികൂലമായി നിർണ്ണായക വഴിത്തിരിവ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു പത്തൊന്‍പതു വയസുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദുര്‍ബലമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രായം. പെൺകുട്ടിയുടെ പ്രായത്തെ സംബന്ധിച്ച് മെഡിക്കൽ പരിശോധന രണ്ടു ദിവസം മുൻപാണ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് എംഎല്‍എ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഒരാഴ്ചയ്ക്കു ശേഷം എംഎല്‍എയുടെ സംഘം തന്നെ തട്ടിക്കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തന് ഇരയാക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.കുറ്റകൃത്യം നടക്കുമ്പോ പെൺകുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം എന്നാണു പരാതിയിൽ ഉള്ളത് .
തുടർന്ന് പോക്സോ ആക്റ്റ് പ്രകാരമായിരുന്നു കേസ്. പോക്സോയ്ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 506 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ പെണ്‍കുട്ടിയുടെ പ്രായം 19 വയസ് ആണെന്ന ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ രേഖ വന്നതോടെ കേസ് ദുര്ബലമാകുമെന്നാണ് സൂചന.
Post Your Comments