ദീപാവലി എങ്ങനെ ആഘോഷിക്കണം എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു സഞ്ജുവിന്റെ സിക്‌സര്‍ മഴ. റോയല്‍ചലഞ്ചേഴ്‌സിന്റെ ബൗളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
പുറത്താവാതെ 45 പന്തില്‍ 92 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 204 ശരാശരിയില്‍ പത്ത് സിക്‌സും രണ്ട് ഫോറും അടങ്ങുന്ന സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട് ഏവരും അന്തം വിട്ടു.
ഓപ്പണര്‍മാരായ രഹാനെയും ഷോര്‍ട്ടും പുറത്തായ ശേഷം മൂന്നാം വിക്കറ്റിലായിരുന്നു രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ ഗതി നിര്‍ണയിച്ച സഞ്ജു സാംസണ്‍ ബെന്‍ സ്റ്റോക്‌സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും രാജസ്ഥാന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തത് 49 റണ്‍സ്. ടീം ടോട്ടല്‍ 100 കടന്നതിനു പിന്നാലെ സ്റ്റോക്‌സ് മടങ്ങി. 21 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത സ്റ്റോക്‌സിനെയും ചാഹല്‍ മടക്കി.
എന്നാല്‍ പിന്നീട് സഞ്ജുവിന് കൂട്ടായി ജോസ് ബട്‌ലര്‍ എത്തിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ഫോര്‍ ഉപേക്ഷിച്ച് സിക്‌സറുകള്‍ പറത്താനായിരുന്നു സഞ്ജു ശ്രമിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 73 റണ്‍സ്. ബട്ലര്‍ 14 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സെടുത്തു.
ബട്‌ലര്‍ പുറത്തായതോടെ ക്രീസില്‍ എത്തിയ രാഹുല്‍ ത്രപിതി സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. അഞ്ച് പന്തില്‍ 24 റണ്‍സാണ് ത്രപാതി നേടിയത്.
ബട്ലര്‍ പുറത്തായ ശേഷമെത്തിയ രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്. 10 പന്തുകള്‍ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാന്‍ സ്‌കോറിലേക്ക് സംഭാവന ചെയ്തത് 42 റണ്‍സ്! ത്രിപാഠി അഞ്ചു പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സും സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍സിബി നായകന്‍ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയില്‍ സിക്‌സര്‍ മഴപെയ്യിച്ചത്. അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന്‍ അടിച്ചുകൂട്ടിയത് 17.6 ശരാശരിയില്‍ 88 റണ്‍സാണ്.
രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ മികവില്‍ 217 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 196ല്‍ ഒതുങ്ങി.19 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം.
Post Your Comments