Latest NewsNewsIndia

നാടോടികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണം: ബിജെപി

ജമ്മു: ജമ്മുവില്‍ സര്‍ക്കാര്‍ വന ഭൂമി നാടോടികള്‍ കയ്യേറുന്നത് തടയണമെന്ന് കശ്മീര്‍ സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ വനമേഖയില്‍ താമസമാക്കിയവരെ മാറ്റുവാന്‍ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് അധികൃതരില്‍ നിന്നു നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ആദിവാസിനയം നിലവില്‍ വരുന്നതു വരെ കുടിയേറ്റക്കാരെ ശല്യംചെയ്യരുതെന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ കര്‍ശന നിലപാട്. എന്നാല്‍ ഈ നിലപാട് പിന്‍വലിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് ആവശ്യപ്പെട്ടിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കത്വയില്‍ കൊല്ലപ്പെട്ടത് ബഖര്‍വാല വിഭാഗത്തിലെ നാടോടി കുട്ടിയായിരുന്നു. ഈ വിഭാഗക്കാര്‍ കത്വ മേഖലയില്‍ സ്ഥിരതാമസമാക്കിയതോടെ ജമ്മുവിലെ ജനസംഖ്യയിലും വ്യത്യാസമുണ്ടായതായും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇതേഭാഗത്ത് 1510 ഏക്കറിലധികം കയ്യേറിയതായും സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button