മലപ്പുറം: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ. താനൂരിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ ബാധകമാണ്. ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടന്ന ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളാണ് നടന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തു. കൂടാതെ പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവുമുണ്ടായി.
Also read ;ഹര്‍ത്താല്‍: പിടിയിലായവരിലേറെയും എസ് ഡി പി ഐ -ലീഗ് പ്രവര്‍ത്തകര്‍, 20 പോലീസുകാര്‍ക്ക് പരിക്ക്
Post Your Comments