മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കര്‍ഷക പ്രക്ഷോഭം. സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രക്ഷോപത്തിനൊരുങ്ങുന്നത്. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം സര്‍ക്കാര്‍ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ(എഐകെഎസ്) ജനറൽ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.
also read:ഇനി വരുന്ന ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതെന്ന് മന്‍ കി ബാത്തില്‍ മോദി
മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കർഷകർ ജൂണിൽ നടക്കുന്ന ലോങ് മാർച്ചിൽ പങ്കെടുക്കും. . കഴിഞ്ഞ ഫെബ്രുവരിയിൽ നാസിക്കില്‍ നിന്ന് ആരംഭിച്ച ലോംങ് മാർച്ചിൽ 20,000ലേറെ കർഷകരാണ് പങ്കെടുത്തത്. സമാനമായ രീതിയിൽ വമ്പിച്ച കർഷക പങ്കാളിത്വത്തോടെ മാർച്ച് നടത്താനാണ് തീരുമാനം.
Post Your Comments