തിരുവനന്തപുരം: ലേപന ചികിത്സ പോര പകരം ശസ്ത്രക്രിയ നടത്തിയെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സാധിക്കുവെന്ന് ഡിജിപി ടോമിന് ജെ തച്ചങ്കരി. കെഎസ്ആര്‍ടിസി സിഎംഡിയായി ചുമതലയേറ്റ് സംസാരിക്കുകയായിരുന്നു ഡിജിപി. എന്തു വില നല്‍കിയും അധിക്ഷേപത്തിന്റെ പാതയില്‍ നിന്ന് അഭിനന്ദനത്തിന്റെ പാതയിലേക്ക് കെഎസ്ആര്‍ടിസിയെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ തനിക്കൊപ്പം നിന്നാല്‍ ശമ്പളവും പെന്‍ഷനും കൃത്യമായി നല്കുന്ന ബാധ്യത താന്‍ ഏറ്റെടുക്കും. കോര്‍പ്പറേഷനെ കരകയറ്റുമെന്നതില് ആര്‍ക്കും സംശയം വേണ്ട. കെഎസ്ആര്‍ടിസിയുടെ അര സെന്റ് സ്ഥലം പോലും ആര്‍ക്കും വില്‍ക്കില്ല.
കെഎസ്ആര്‍ടിസിയിലുള്ള തൊഴിലാളി യൂണിയനുകള്‍ക്ക് തച്ചങ്കരി ശക്തമായ താക്കീതു നല്കി. മാത്രമല്ല തൊഴിലാളി സംഘടനകള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെടരുതെന്നും യൂണിയനുകള്‍ക്കൊപ്പം കൂട്ടുഭരണത്തിന് തനിക്ക് താല്പര്യമില്ലെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments