KeralaLatest NewsNews

ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം  വ്യക്തമാക്കിയത്.  രാജ്യത്തു നടക്കുന്ന ഏത് പ്രശ്‌നവും നരേന്ദ്രമോദിക്കും ബി. ജെ. പിക്കുമെതിരെ തിരിച്ചുവിടാനുള്ള ഗൂഢാലോചന ശക്തമായി തുടരുകയാണ്. അടുത്തകാലത്തൊന്നും അധികാരത്തില്‍ വരില്ലെന്നുറപ്പുള്ള കോണ്‍ഗ്രസ്സും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരും മുസ്‌ളീം തീവ്രവാദ ഗ്രൂപ്പുകളും ഈ ദൗത്യം സമര്‍ത്ഥമായി ഏറ്റെടുത്തിരിക്കുകയാണ്.

കാശ്മീരില്‍ നടന്ന പിഞ്ചുകുഞ്ഞിന്റെ കൊലപാതകം എത്ര സമര്‍ത്ഥമായാണ് ഈ ശക്തികള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഹിന്ദു ഏകതാ മഞ്ച് എന്ന പേരു കേട്ടാല്‍ എന്താണ് ജനങ്ങള്‍ക്കുതോന്നുക? ഒരു സംഘപരിവാര്‍ അനുകൂല സംഘടനയായിരിക്കും അത്. എന്നാല്‍ ജമ്മുവിലെ ഈ സംഘടന കോണ്‍ഗ്രസ്സ് സ്‌പോണ്‍സേര്‍ഡ് സംഘടനയാണ്. അതിന്റെ തലപ്പത്ത് ഇരിക്കുന്നയാള്‍ ഉന്നത കോണ്‍ഗ്രസ്സ് നേതാവും ഗുലാം നബി ആസാദിന്റെ വലം കയ്യും.

പി. ഡി. പി. ബിജെ. പി സഖ്യം അധികാരത്തില്‍ വന്നതിനുശേഷം ജമ്മു മേഖലയില്‍ തനി ഹിന്ദുത്വ പൊളിറ്റിക്‌സ് ആണ് കോണഗ്രസ്സ് കളിക്കുന്നത്. ഉദ്ദേശം ഈ മേഖലയില്‍ ബി. ജെ. പി. സ്വാധീനം ഇല്ലാതാക്കുക എന്നുള്ളതാണ്. ബാര്‍ അസോസിയേഷന്‍ നടത്തിയ നീക്കത്തിനുപിന്നിലും കോണ്‍ഗ്രസ്സ് ആണെന്നുറപ്പാണ്. പി. സി. സി. പ്രസിഡണ്ടിന്റെ പരസ്യപ്രസ്താവന അതാണ് കാണിക്കുന്നത്. രാജ്യം മുഴുവന്‍ ന്യൂനപക്ഷം വേട്ടയാടപ്പെടുന്നു എന്ന് പ്രചരിപ്പിക്കുക. പ്രശ്ര്‌നത്തില്‍ വേട്ടക്കാരോടൊപ്പം ഓടുക. ഇതാണ് നടക്കുന്നത്. എന്തുകൊണ്ട് മോദിയോടും ബി. ജെ. പിയോടും ഈ വിരോധം? ഉത്തരം സിംപിള്‍. വിദേശപണം പററി രാജ്യത്തിനെതിരെ അഞ്ചാംപത്തി പണി നടത്തുന്ന പതിനായിരക്കണക്കിന് സന്നദ്ധസംഘടനകളെ താഴിട്ടുപൂട്ടി.

ഒന്നേകാല്‍ ലക്ഷം ഷെല്‍ കമ്പനികള്‍ അടച്ചുപൂട്ടി. മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളായി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ ഒഴിപ്പിച്ചു. വിദേശയാത്രാവേളകളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്ന മാധ്യമപ്പടക്കു നിയന്ത്രണമേര്‍പ്പെടുത്തി. ആകാശവാണിക്കും ദൂരദര്‍ശനും അര്‍ഹമായ പരിഗണന നല്‍കി. ബിനാമി പ്രോപ്പര്‍ട്ടി നിയമം ശക്തമാക്കി. ആദായനികുതി അടക്കാന്‍ പണക്കാര്‍ നിര്‍ബന്ധിതരായി. ഡയരക്ട് ബെനിഫിറ്റ് സ്‌കീം ശക്തിപ്പെടുത്തിയതോടെ സബ്‌സിഡി വെട്ടിപ്പുകാര്‍ വെട്ടിലായി. മന്ത്രിമന്ദിരങ്ങളില്‍ നിന്ന് ഇടനിലക്കാരെയും ഉപജാപകസംഘങ്ങളെയും ആട്ടിപ്പായിച്ചു. ജെ. എന്‍. യുവിനെ രാജ്യദ്രോഹശക്തികളില്‍ നിന്ന് മോചിപ്പിച്ചു.

മാവോയിസ്ടുകളെ അടിച്ചമര്‍ത്തി. നേഷനല്‍ ഹെറാള്‍ഡ് കേസ്സില്‍ അമ്മയും മകനും കുടുങ്ങി. ചിദംബരത്തിനും മകനും ഊരാക്കുടുക്ക്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞു. മതതീവ്രവാദശക്തികളെയും മതംമാററ ശക്തികളെയും നിയന്ത്രിച്ചു. സാംപത്തിക സുതാര്യത ഉറപ്പുവരുത്തി. അഴിമതി തുടച്ചുനീക്കി. മോദിയുടെ കണ്ണെത്താത്ത ഒരിടവും ഭരണനിര്‍വഹണ മേഖലയില്‍ ഇല്ലെന്നായി. ഇതില്‍ കൂടുതല്‍ എന്തുവേണം അഥമശക്തികളെ ഒന്നിപ്പിക്കാന്‍? ഒരു കാര്യം ഉറപ്പാണ് ആരു വിചാരിച്ചാലും മോദിയെ താഴെ ഇറക്കാന്‍ അടുത്തകാലത്തൊന്നും സാധിക്കില്ല. കാരണം ജനഹൃദയങ്ങളിലാണ് മോദി ജീവിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button