മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ(20) കാണാതായിട്ട് ഇന്നേക്ക് ഇരുപത്തിയാറ് ദിവസം പിന്നിടുന്നു.ബന്ധുക്കള്‍ നല്‍കിയ തീയിൽ പോലീസും ഇരുട്ടിൽ തപ്പുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ് ജെസ്നയെ കഴിഞ്ഞ 22ന് രാവിലെ 9.30 മുതലാണ് കാണാതാവുന്നത്. കഴിഞ്ഞ 22ന് ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കാണുകയും ചെയ്തിരുന്നു.
പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. തുടർന്ന് ഒൻപതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ലാതാവുകയായിരുന്നു. ജെസ്നയെ കാണാതായതോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. കൈവശം ഒന്നും എടുക്കാതെയാണ് ജെസ്ന പുറത്തുപോയത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്നയുടേത്. അതുകൊണ്ട് തന്നെ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. അത് കൊണ്ട് തന്നെ തിരോധാനത്തിൽ ദുരൂഹത ആണ് പലരും ആരോപിക്കുന്നത്.
കുട്ടിയുടെ ‘അമ്മ 9 മാസങ്ങൾക്ക് മുൻപ് നിമോണിയ ബാധിച്ചു മരിച്ചിരുന്നു.ഇതിൽ എല്ലാവരും വിഷമത്തിലും ആയിരുന്നു. എങ്കിലും അമ്മയുടെ മരണത്തിൽ തളർന്നിരുന്ന മക്കളെ ജെയിംസ് തന്നാലാവുന്ന വിധം ആശ്വസിപ്പിച്ചിരുന്നു. മകളുടെ തിരോധാനത്തിൽ മുഖ്യമന്ത്രിക്ക് ജെയിംസ് പരാതി നൽകി.
Post Your Comments