KeralaLatest News

ലൈ​റ്റ​റി​ൽ​ നി​ന്നു തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേറ്റ യുവതി മരണത്തിന് കീഴടങ്ങി

കോ​ട്ട​യം: ലൈ​റ്റ​റി​ൽ​നി​ന്നു തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഭ​ർ​ത്താ​വി​ന്‍റെ ലൈ​റ്റ​റി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു പൊ​ള്ള​ലേ​റ്റ കോ​ന്നി സ്വ​ദേ​ശി​നി ര​മ്യ​​യാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ മരിച്ചത്. കഴിഞ്ഞ ദിവസം കു​ടും​ബ വ​ഴ​ക്കി​നി​ടെ ര​മ്യ​ പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴിച്ച്‌ നിന്നു. ഈ സമയം സ​മീ​പ​ത്തു​നി​ന്ന ഭ​ർ​ത്താ​വ് ലൈ​റ്റ​ർ തെ​ളി​ച്ച​പ്പോൾ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ര​മ്യ​യെ ഉടൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ര​മ്യ​യു​ടെ ഭ​ർ​ത്താ​വ് ര​തീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

Also read ;മരിച്ചുപോയ ഭാര്യയിൽ നിന്ന് ജന്മദിനകാർഡുകൾ ലഭിക്കുന്ന ഭർത്താവ്; സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button