Latest NewsNewsGulf

മരിച്ചുപോയ ഭാര്യയിൽ നിന്ന് ജന്മദിനകാർഡുകൾ ലഭിക്കുന്ന ഭർത്താവ്; സംഭവം ഇങ്ങനെ

ദുബായ്: ക്രിസ് പോയിന്റണിന്റെ ഭാര്യ കേറ്റ് ഗ്രാൻജർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് കാൻസർ ബാധിച്ച് മരണപ്പെട്ടത്. എന്നാൽ ആ വേദനയ്ക്കിടയിലും എല്ലാ ജന്മദിനത്തിലും ക്രിസിന് കേറ്റിന്റെ ആശംസകളും കത്തുകളും ലഭിക്കാറുണ്ട്. ക്രിസിന്റെ ഭാര്യ കേറ്റ് ഇരുവരുടെയും 11 ആം വിവാഹവാർഷികദിനത്തിലാണ് മരിച്ചത്. അഞ്ച് വർഷങ്ങളോളം കാൻസറിനോട് പൊരുതിയാണ് അവർ മരണത്തിന് കീഴടങ്ങിയത്.

Read Also: ദുബായിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിൽ

മരിക്കുന്നതിന് മുൻപ് തന്നെ കേറ്റ് ഓരോ ജന്മദിനത്തിലും ഭർത്താവിന് ലഭിക്കുന്ന രീതിയിൽ 27 ബർത്ത്ഡേ കാർഡുകളും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിരുന്നു. 65 വയസ് ആകുന്നതുവരെ ഇത്തരത്തിൽ കാർഡുകളും മറ്റും ക്രിസിനെ തേടിയെത്തും. മരിക്കുന്നതിന് മുൻപ് കേറ്റ് ഒരു പെട്ടി തന്റെ കട്ടിലിന്റെ അടിയിൽ വെച്ചിരുന്നതായും മരിക്കുന്നത് വരെ അത് തുറക്കാനായി തന്നെ അനുവദിച്ചിരുന്നില്ലെന്നും ക്രിസ് പറയുകയുണ്ടായി. ഒടുവിൽ അതിൽ നിന്നും ഹൃദയസ്പർശിയായ ഒരു കത്ത് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button