കൊച്ചി: ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ വ്യാജ പോസ്റ്റുകൾ കെട്ടിച്ചമച്ച് നടത്തുന്ന നുണ പ്രചരണത്തിനെതിരെ ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി നൽകി. കാശ്മീരിൽ ബാലിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
ബിജെപിക്ക് വോട്ട് ചെയ്ത 31 % ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്യണമെന്ന ചിലരുടെ പ്രചരണങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടതാവാം വ്യാജ പ്രചരണങ്ങൾക്ക് കാരണമെന്നാണ് സന്ദീപ് പറയുന്നത് . ബാലികയെ കൊന്നവരെ തൂക്കിലേറ്റണം എന്ന നിലപാടാണ് സന്ദീപ് വാര്യർ സ്വീകരിച്ചിരുന്നത് . വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി പോകുമെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് എഴുതിയതായി ഒരു പോസ്റ്റും, അതിനൊപ്പം ഇപ്പോൾ ഉപയോഗിക്കാത്ത ഒരു പ്രൊഫൈൽ പിക്ച്ചറും ആണ് ഉപയോഗിച്ച് വ്യാജ പോസ്റ്റുകൾ ഉണ്ടാക്കി പ്രചരിപ്പിച്ചിരുന്നത്. ചില ഗ്രൂപ്പുകളിൽ ഈ പോസ്റ്റുകൾ പ്രചരിപ്പിച്ച് അതിനടിയിൽ അശ്ലീലവും അസഭ്യവും നിറഞ്ഞ കമന്റുകൾ ആയിരുന്നു വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് നടത്തിയിരുന്നതെന്നും സന്ദീപ് പറയുന്നു.
പരാതിയുടെ കോപ്പി :
Post Your Comments