Latest NewsKeralaNewsMovie SongsEntertainment

പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നു; ഹര്‍ത്താലിനെതിരെ നടി പാര്‍വതി

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു കൊലപ്പെട്ട ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ പ്രചാരണം. ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധവും പലയിടങ്ങളിലും നടക്കുന്നു. ഇതിനെതിരെ നടി പാര്‍വതി രംഗത്ത്.

കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെമ്മാട് കൊടിഞ്ഞി താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാര്‍വതി പോസ്റ്റില്‍ പറയുന്നു.

കത്വവയില്‍ മുസ്ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് പലയിടത്തും വാഹനങ്ങള്‍ തടയുന്നത്. കോഴിക്കോട്, താമരശ്ശേരി,കൊയിലാണ്ടി റൂട്ടിലും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button