റബര്‍ ബാന്‍ഡ് മെതേഡ് എന്ന രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ശരീരത്തിലുള്ള വടുക്കളും ചെറു മുഴകളും അപകടകരമായ രീതിയില്‍ ഒരു റബർ ബാൻഡ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന രീതിയാണിത്. കെലോയ്ഡ് എന്നറിയപ്പെടുന്ന ഇത്തരം ചെറിയ വടുക്കളുടെ മുകളിൽ ഒരു റബര്‍ ബാന്‍ഡ്ചുറ്റിവച്ച് ഇവിടേക്കുള്ള രക്തയോട്ടം തടഞ്ഞ് ഇവ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഈ രീതി അവലംബിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നത്.
Read Also: യുഎഇയിൽ ആയുധങ്ങൾ വിറ്റയാൾ പിടിയിൽ ; വൻ ആയുധശേഖരവും പിടികൂടി
റബർ ബാൻഡ് ചുറ്റിവെക്കുന്നതിലൂടെ രക്തയോട്ടം ഇല്ലാതായി കെലോയ്ഡ് കൊഴിഞ്ഞു വീഴുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തി Necrosis അഥവാ ടിഷ്യൂ ഡെത്ത് വരെ ഉണ്ടാക്കുകയും അവയവങ്ങള്‍ നീക്കം ചെയ്യുന്നതോ മരണത്തിലോ വരെ കൊണ്ടെത്തിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നീക്കം ചെയ്താലും കെലോയ്ഡ് വേഗത്തിൽ തിരിച്ചുവരും. മരുന്നുകൾ കഴിച്ചുവേണം ഇവ നിയന്ത്രിക്കേണ്ടതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
Post Your Comments