തിരുവനന്തപുരം : ആർസിസി ചികിത്സക്കിടെ കുട്ടി മരിച്ച സംഭവം. കുട്ടിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരിക്കുന്ന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാ ഫല പുറത്ത്.
എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകി. ചികിത്സക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾക്കാണ് എച്ച്ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. ഇതിൽ ഒരാൾക്കാണ് എച്ച്ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. വിൻഡോ പിരീഡിൽ രക്തം നല്കിയതിനാലാണ് രോഗം തിരിച്ചറിയാത്തതെന്നും പരിശോധന ഫലത്തിൽ പറയുന്നു.
പത്ത് വയസുകാരിയായ കുട്ടി ഒരു വർഷത്തിലധികമായി മജ്‌ജയിലെ ക്യാൻസറിനു ചികിത്സയിലായിരുന്നു. ഇതിനിടെ പനി ബാധിച്ചതിനെ തുടർന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ചെയ്തുവെങ്കിലും ശ്വാസ തടസ്സത്തെ തുടർന്ന് ഏപ്രില്‍ 11 ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഉച്ചക്ക് 12 മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments