പാലക്കാട്: വിവിധ ജനസൗഹൃദ മൊബൈല്‍ ആപ്പുകള്‍ വരുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. പുതിയവ വരുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ രക്ഷ മൊബൈല്‍ ആപ്പിനെ വിപുലപ്പെടുത്തിയാണ്.
കണ്‍ട്രോള്‍റൂമുകള്‍ വഴി ജനസൗഹൃദ മൊബൈല്‍ ആപ്പുകള്‍ ബന്ധിപ്പിക്കും. ആപ്പുകളുടെ രൂപകല്പന സ്റ്റാര്‍ട്ടപ്പ് മിഷനാണ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ അവസാനം ചേരുന്ന യോഗത്തില്‍മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവികളും ആപ്പുകളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കും.
read also: സ്ത്രീ സുരക്ഷയ്ക്കായി 16കാരി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ചറിയാം
ഇത് ജനസൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നതരത്തിലേക്ക് എല്ലാ പോലീസ് സ്റ്റേഷനുകളും മാറ്റുന്നതിന്റെ ഭാഗമായുള്ള പദ്ധതികളിലൊന്നാണ്. ഈ സാമ്പത്തികവര്‍ഷം വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 68 കോടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടും. ബാക്കിവരുന്ന 91 കോടിയില്‍നിന്നാണ് മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് തുക വിനിയോഗിക്കുക.
കൂടാതെ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുക, സംയോജിത ബീറ്റ് സംവിധാനം ജില്ലാ കണ്‍ട്രോള്‍റൂമുകള്‍ വഴി ഏകോപിപ്പിക്കുക തുടങ്ങിയവയും എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സംവിധാനങ്ങള്‍ ലഭ്യമാക്കും. ഇന്റലിജന്‍സ് കാര്യക്ഷമമാക്കുക, സൈബര്‍ കുറ്റാന്വേഷണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും നടപ്പാക്കും.
ഈ വര്‍ഷത്തോടെ ജനകീയപോലീസ് നയം നടപ്പാക്കി എല്ലാ പോലീസ് സ്റ്റേഷനുകളും ജനസൗഹൃദ പോലീസ് സ്റ്റേഷനുകളാക്കും. ഇതിന്റെ ആദ്യഘട്ടമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ 196 പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരായി നിയമിച്ചു.
Post Your Comments