മരുമകനുമായി ചേര്‍ന്ന് മകനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്വത്ത് വില്‍ക്കാന്‍ തടസം നിന്നതാണ് മകനെ ക്വട്ടേഷന്‍ നല്‍കി അമ്മ കൊലപ്പെടുത്താന്‍ കാരണം. ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന് കുടുംബ വകയായ 4 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ പ്രേംലത ശ്രമം നടത്തുന്നതറിഞ്ഞ മോഹിത് നിരന്തരം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു.
മകന്‍ ജീവിച്ചിരുന്നാല്‍ ഭൂമി വില്‍പ്പന നടക്കില്ലെന്ന് മനസ്സിലാക്കിയ പ്രേംലത മരുമകന്‍ കിശന്‍ സുത്തറുമായി ചേര്‍ന്ന് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നു. പ്രേംലത സുത്തര്‍ എന്ന സ്ത്രീയാണ് മകന്‍ 21 വയസുള്ള മോഹിത്തിനെ കൊല്ലാന്‍ ഗുണ്ടാസംഘത്തിന് 1 ലക്ഷത്തിന്‍റെ ക്വട്ടേഷന്‍ നല്‍കിയത്. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഗണപതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ പിടികൂടുകയായിരുന്നു.
ഭക്ഷണത്തില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്ത ശേഷം മയക്കി കിടത്തിയ മോഹിതിനെ കഴുത്തില്‍ തുണിമുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കിശന്‍ സുത്തര്‍ ഗണപത് സിംഗ് എന്ന ഗുണ്ടാനേതാവിനെ ഇതിനായി ചുമതലപ്പെടുത്തി.മോഹിത് സ്ഥിരമായി ഭക്ഷണം കഴിക്കാറെത്താറുള്ള വഴിയോര ഭക്ഷണശാലയുടെ ഉടമ കൂടിയായിരുന്നു ഗുണ്ടാ നേതാവായ ഗണപത്.
Post Your Comments