KeralaLatest NewsIndiaNews

കത്വ ബലാത്സംഗം: കശ്‌മീരിന്‌ പുറത്തേയ്ക്ക് കേസ് മാറ്റണമെന്ന് ആസിഫയുടെ കുടുംബം

ന്യൂഡൽഹി : കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആസിഫയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസ് അട്ടിമറിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ആസിഫയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

കുട്ടിയെ കാണാനില്ലെന്ന് കട്ടി ആസിഫയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ രാഷ്ട്രീയകക്ഷികളും പിന്തുണച്ചിരുന്നു. ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്.

also read:കത്വ ബലാത്സംഗം: കുറ്റപത്രം കണ്ട കോടതി ഞെട്ടി

രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം ആസിഫയെ മൂന്നു തവണ കൂട്ടബലാൽസംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നൽകി. ക്ഷേത്രത്തിനുള്ളിൽ വെച്ചായിരുന്നു ബലാൽസംഗം. ബലാൽസംഗത്തിനിരയാക്കിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്
കേസിലെ ഒമ്പത് പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളൊഴികെ മറ്റുള്ളവരുടെ മേൽ കൊലപാതക കുറ്റം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതികൾ അറസ്റ്റിലായതോടെ സംഘർഷാവസ്ഥ ഉടലെടുത്ത കത്വയിൽ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button