കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ പുകഴ്ത്തി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി കെവിഎസ് തോമസ് രംഗത്ത്. പ്രസംഗം വിവാദമായതോടെയാണ് കെ വി. തോമസ് എം.പി രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ പുകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും കേരള മാനേജ്മെന്റ് അസോസിയേഷ(കെഎംഎ)ന്റെ യോഗത്തില്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം കേട്ടവര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും എംപി പറഞ്ഞു. മാധ്യമങ്ങളെയും ജുഡീഷറിയെപ്പോലും തന്റെ മാനേജ്മെന്റ് വൈദഗ്ധ്യത്തോടുകൂടി അനുകൂലമായി വരുതിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ഭരണകര്ത്താവല്ലാത്ത മോദി തന്റെ മാനേജ്മെന്റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മുന്നോട്ടു പോകുകയാണ്. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നത് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കു പഠന വിധേയമാക്കാമെന്നുമാണ് താന്‍ പ്രസ്താവിച്ചതെന്ന് എംപി പറഞ്ഞു.
നരേന്ദ്രമോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും അവ മാനേജ്മെന്റ് സ്കില്ലോടുകൂടി നടപ്പാക്കുന്നുവെന്നുമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം നല്ലൊരു ഭരണകര്‍ത്താവല്ല. കൊച്ചിയില്‍ നടന്ന ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് കെ.വി.തോമസിന്റെ വിവാദ പ്രസംഗം. സ്വന്തം തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭരണാധികാരിയാണ് മോദി. ഇക്കാര്യം തനിക്കു നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ആശയവിനിമയത്തില്‍ തനിക്കു കംഫര്‍ട്ടബിള്‍ ആയത് മോദിയാണെന്നും കെ.വി. തോമസ് പറഞ്ഞതായാണു ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ്, എംപിയോടു വിശദീകരണം തേടുകയും ചെയ്തു.
മോദിയുടെ പ്രവർത്തനം എങ്ങനെയാണെന്നത് മാനേജ്മെൻറ് വിദ്യാർഥികൾക്ക് പoന വിധേയമാക്കാമെന്നുമാണ് പ്രസ്താവിച്ചതെന്നും എം.പി പറഞ്ഞു. വെള്ളിയാഴ്ചത്തെ ചടങ്ങിൽ കെ.വി. തോമസ് നടത്തിയ പ്രസംഗം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. എടുക്കുന്ന തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇത് തനിക്ക് പലപ്പോഴും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രഫ. കെ.വി. തോമസ് കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പറഞ്ഞത്.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൊക്കെ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ േമാദിക്ക് കഴിഞ്ഞു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നത് ശാസ്ത്രീയമായ ടെക്നിക്കാണ്. ഇക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പി.എ.സി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നുമുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്ത് ഒരു കലാപവുമുണ്ടായില്ല. കോണ്‍ഗ്രസ് നേതാക്കെളക്കാള് താന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിെൻറ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.
Post Your Comments