Latest NewsNewsIndia

സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കി; പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിലക്കിയ പാകിസ്ഥാനെതിരെ പ്രതിഷേധവുമായി ഇന്ത്യ. 1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. എന്നാൽ തീര്‍ഥാടക സംഘത്തെക്കാണാന്‍ പാകിസ്ഥാനിലെ ഗുരുദ്വാരയിലേക്കുപോയ നയതന്ത്ര പ്രതിനിധിയോട് മടങ്ങിപ്പോകാനായി പാകിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: ദോഹയിൽ മലയാളി മാധ്യമപ്രവർത്തകൻ അന്തരിച്ചു

ഏപ്രില്‍ 12 ന് വാഗാ റെയില്‍വെ സ്റ്റേഷനില്‍വച്ചും ഏപ്രില്‍ 14 ന് പാകിസ്ഥാനിലെ ഗുരുദ്വാരയില്‍വച്ചും തീര്‍ഥാടകരെ കാണാന്‍ ശ്രമിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയാണ് പാകിസ്ഥാന്‍ തടഞ്ഞത്.അതേസമയം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പാക് അധികൃതര്‍ മടക്കിയയച്ചതെന്ന് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button