ഉത്തർപ്രദേശ്: യു.പിയിൽ ക്രൂര പീഡനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ പീഡനങ്ങൾ തുടരുകയാണ് . യു.പിയിൽ പൊതുപൈപ്പില്നിന്നും വെള്ളം എടുക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം കത്തിച്ചു. ഗുരുതരപരിക്കേറ്റ പതിനാറുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ ബൈനയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈനയിലെ രമേഷ് ബാബു ധോരെയുടെ മകള്‍ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു പേര് ചേര്‍ന്നാണ് നിധിയെ ആക്രമിച്ചത്.
ALSO READ:യു.പി. ക്രൂരപീഡനങ്ങയുടെ മണ്ണ് : ഗർഭിണിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ യുവാക്കൾ തടഞ്ഞു, ഇതിനെ എതിർത്ത് വെള്ളമെടുത്തതാണ് യുവാക്കളെ ചൊടിപ്പിച്ചത്. യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ശേഷം മണ്ണണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Post Your Comments