മാലി: ഇന്ത്യ സമ്മാനിച്ച ഹെലികോപ്ടർ തിരിച്ചു നൽകി മാലി. നാവികാഭ്യാസത്തിൽ നിന്ന് വിട്ടുനിന്ന മാലദ്വീപിന് ഇന്ത്യ നൽകിയ സമ്മാനമായിരുന്നു അത്. മാലദ്വീപിന്റെ തീരുമാനം ഇന്ത്യയുടെ എതിർപ്പുകൾ വകവയ്ക്കാതെ ചൈനയുമായി സഹകരണം തുടരാൻ തന്നെയാണ്. മാലദ്വീപ് ഇന്ത്യയ െകൈവിട്ടത് ഇനിയുള്ള കാലം ചൈന സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
read also: നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി
ധ്രുവ് വിഭാഗത്തിൽപെട്ട രണ്ടു ഹെലികോപ്റ്ററുകൾ രാജ്യ സുരക്ഷയ്ക്കായി മാലദ്വീപ് തന്നെ ആവശ്യപ്പെട്ടതാണ്. തുടർന്ന് ഇന്ത്യ സമ്മാനമായി രണ്ടു ഹെലികോപ്ടറുകൾ നല്‍കി. എന്നാൽ ഇതിൽ ഒന്ന് ഇന്ത്യ തന്നെ തിരിച്ചെടുക്കണമെന്നാണ് മാലദ്വീപ് അധികൃതർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ മാലിക്ക് നൽകിയിരുന്നത് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ്. എന്നാൽ നാവികാഭ്യാസത്തിൽ നിന്ന് പിൻമാറിയ മാലി കോപ്ടർ തിരിച്ചു നൽകാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. ഈ വിഭാഗത്തില്‍പെട്ട കോപ്ടർ വേണ്ടെന്നും സമുദ്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡോണിയർ വിമാനങ്ങളാണ് ആവശ്യമെന്നുമാണ് മാലി അധികൃതർ പറഞ്ഞത്.
രണ്ടു വർഷത്തേക്ക് നല്‍കിയ ലെറ്റർ ഒപ് എക്സ്ചേഞ്ചിന്റെ കാലാവധി ഇന്ത്യ കോപ്ടർ സമ്മാനിച്ചപ്പോൾ അവസാനിച്ചുവെന്നും പറയുന്നുണ്ട്. രണ്ടാമത്തെ കോപ്റ്റർ തിരിച്ചുനൽകുന്ന കാര്യവും ഉടൻ പരിഗണിക്കുമെന്നാണ് അറിയുന്നത്.
Post Your Comments