Latest NewsIndiaNews

ഉന്നാവോ ബലാത്സംഗ കേസ്; യാതൊരു ഒത്തുതീര്‍പ്പും ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്

തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി വേണം എന്ന് ഉന്നാവോ പീഡനത്തിനിരയായ യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ യാതൊരു ഒത്തു തീര്‍പ്പും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സംഗാറിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളും സിബിഐ റി റജിസ്റ്റര്‍ ചെയ്തു.

കേസില്‍ യാതൊരു ഒത്തു തീര്‍പ്പും വിട്ടു വീഴ്ചയും ഉണ്ടാകില്ല. പ്രതി അത് എത്ര വലിയവനാണെങ്കിലും ശിക്ഷ ലഭിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button