കുവൈറ്റ് സിറ്റി ; കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റ് വാരാന്ത്യത്തിലും തുടരുമെന്ന് ഗോള നിരീക്ഷകന് ആദില്‍ മാര്സൗഖി മുന്നറിയിപ്പ് നൽകി. വടക്കേപടിഞ്ഞാറന് കാറ്റ് മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കും. കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം കുവൈറ്റിന്റ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തിയെങ്കിലും വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Also read ;ഇന്ത്യയില്‍ ഡേ സീറോ ദുരന്തം പ്രവചിച്ചതിലും നേരത്തെ : മുന്നറിയിപ്പ്
Post Your Comments