FoodVishu

പഴമയുടെ ഓർമകളുമായി ചില വിഷുവിഭവങ്ങൾ

ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. വിഷുത്തലേന്ന് തന്നെ തുടങ്ങും ഒരുക്കങ്ങള്‍. വെളളരിയും കണിക്കൊന്നയും ധാന്യങ്ങളും സ്വര്‍ണവും ഉള്‍പ്പെടെയുളള ഓട്ടുരുളിയില്‍ ഒരുക്കി വയ്ക്കും. പ്രത്യേകം തയ്യാറാക്കിയ അപ്പം , അട എന്നിവ കണിക്കൊപ്പം വയ്ക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്. പിന്നീട് ആഘോഷങ്ങൾ തുടങ്ങുകയാണ്.

വരിക്കച്ചക്ക വിഷുവിന് നിർബന്ധമായും ഉപയോഗിക്കാറുണ്ട്. ഈ ദിവസം ചക്ക പനസം എന്നാണ് അറിയപ്പെടുന്നത്. വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. ചക്കയുടെ എല്ലാ ഭാഗങ്ങളും എരിശ്ശേരിയിൽ ചേർക്കണമെന്ന് നിർബന്ധമാണ്. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് കഞ്ഞി കുടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button