ന്യൂഡല്‍ഹി•പ്രവീണ്‍ തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയയുടെ പ്രഖ്യാപനം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷക്കാര്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെ തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയമുയര്‍ത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു.
പ്രവീണ്‍ തൊഗാഡിയ യുഗം അവസാനിപ്പിക്കാന്‍ മോദി- ആര് എസ് എസ് നേതൃത്വം ഒരുങ്ങുന്നതായി നേരത്തെ ഈസ്റ്റ് കോസ്റ്റ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments