KeralaLatest NewsNewsIndia

കത്വ ബലാത്സംഗ കൊല; രെശ്മി ആര്‍ നായരുടെ പോസ്റ്ററും കുറിപ്പും

കൊച്ചി: ജമ്മു കശ്മീര്‍ കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രെശ്മി ആര്‍ നായര്‍. പിഞ്ചു കുഞ്ഞു , കാമഭ്രാന്തന്മാര്‍ കൊന്നു , ലിംഗം മുറിക്കണം , തൂക്കി കൊല്ലണം , മകളേ മാപ്പു, മാപ്പല്ല കോപ്പ് ഇത്തരം ഉടായിപ്പു പൈങ്കിളി പഴഞ്ചാറു രോഷപ്രകടനം പ്രതിഷേധം എന്ന് പറഞ്ഞു പടച്ചു വിടുന്ന ഉടായിപ്പു പരിപാടി കയ്യില്‍ വച്ചോളാന്‍ രെശ്മി പറയുന്നു. പ്രതിഷേധത്തിന് രാഷ്ട്രീയമുണ്ട് ഇല്ലാതെയാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ ഒറ്റുകാരന്റെ റോള്‍ ആണ് ചരിത്രം അവര്‍ക്ക് ഒരുക്കി വെച്ചിരിക്കുന്നതെന്നും രെശ്മി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ പ്രതികരണമറിയിച്ച് ഒരു പോസ്റ്ററും താരം ഷെയര്‍ ചെയിട്ടുണ്ട്.

രെശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പിഞ്ചു കുഞ്ഞു , കാമഭ്രാന്തന്മാര്‍ കൊന്നു , ലിംഗം മുറിക്കണം , തൂക്കി കൊല്ലണം , മകളേ മാപ്പു, മാപ്പല്ല കോപ്പ് ഇത്തരം ഉടായിപ്പു പൈങ്കിളി പഴഞ്ചാറു രോഷപ്രകടനം പ്രതിഷേധം എന്ന് പറഞ്ഞു പടച്ചു വിടുന്ന ഉടായിപ്പു പരിപാടി കയ്യില്‍ വച്ചോ. കൊന്നത് വംശ വെറി കൊണ്ടാണ് , ഉന്മൂലനത്തിനു വേണ്ടിയാണ് , ആ വെറുപ്പ് RSS നിര്‍മിച്ചതാണ് , RSS ആണ് കൊന്നത് , പ്രതികള്‍ RSS കാരാണ് , പ്രതികളെ സംരക്ഷിക്കുന്നതും അവര്‍ക്കുവേണ്ടി ജാഥ നടത്തുന്നതും RSSകാരാണ് , പ്രതിഷേധം ഏതോ ചില റേപ്പിസ്റ്റുകള്‍ക്കെതിരെ അല്ല RSSനെതിരെ ആണ് . കൊല്ലപ്പെട്ടത് മുസ്ലിം ആയതു കൊണ്ടാണ് , കാശ്മീരി ആയതു കൊണ്ടാണ് കൊന്നത് ബ്രാഹ്മണ്യം ആണ് , അവസാനത്തെ RSSകാരനെയും ഇല്ലാതെയാക്കാന്‍ ആണ് പ്രതിഷേധം .അതേ ഈ പ്രതിഷേധത്തിന് രാഷ്ട്രീയമുണ്ട് ഇല്ലാതെയാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ ഒറ്റുകാരന്റെ റോള്‍ ആണ് ചരിത്രം അവര്‍ക്കു ഒരുക്കി വച്ചിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button