Latest NewsKerala

പള്ളിമേടയിൽ കുഴഞ്ഞ്‌ വീണ് വികാരിയച്ചൻ മരിച്ചു

തൃശൂർ ; പള്ളിമേടയിൽ കുഴഞ്ഞ്‌ വീണ് വികാരിയച്ചൻ മരിച്ചു. വേലൂർ ഫൊറോനയുടെ കീഴിലെ തണ്ടിലം സെന്റ് ആന്റണീസ് പള്ളിയിലെ വികാരി ഫാ. ചാക്കോ എടയാൽ ആണ് മരിച്ചത്. ഉച്ചകഴിഞ്ഞു പള്ളിമുറിയിൽ വിശ്രമിക്കുമ്പോൾ അസ്വസ്ഥത തോന്നി. ഉടൻ സഹായികളെ വിളിച്ചു. അവർ എത്തുമ്പോഴേക്കും കുഴഞ്ഞുവീണിരുന്നു.  ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇൻഫാം സംഘടനയുടെ ആദ്യകാല ഭാരവാഹി ആയിരുന്നു ഇദ്ദേഹം.

Also read ;മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കൈനീട്ടം നൽകി വരും വഴി മാതാപിതാക്കൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button