Latest NewsKeralaNews

മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കൈനീട്ടം നൽകി വരും വഴി മാതാപിതാക്കൾക്ക് ദാരുണാന്ത്യം

വൈപ്പിന്‍: മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കൈനീട്ടം നൽകി വരും വഴി മാതാപിതാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രികരായ അയ്യമ്പിള്ളി മുറിക്കല്‍ സജീവന്‍-അജിത ദമ്പതികൾ മരിച്ചത്. മകള്‍ അഞ്ജലിക്കും പേരക്കുട്ടി അലംകൃതക്കും വിഷുകൈനീട്ടം നല്‍കി മടങ്ങുമ്പോഴായിരുന്നു അപകടം.

Read Also: ഗായകനെ വധിക്കാന്‍ ശ്രമിച്ചത് താനാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ്

പെയിന്റിങ് തൊഴിലാളിയായ സജീവന്‍ വ്യാഴാഴ്ച വൈകിട്ട് പണി കഴിഞ്ഞെത്തിയപ്പോഴാണ് മകൾക്കും പേരക്കുട്ടികൾക്കും വിഷുകൈനീട്ടം നല്‍കാനുള്ള തീരുമാനമെടുത്തത്. പക്ഷെ മകള്‍ അഞ്ജലി രാത്രിയായതുകൊണ്ട് ഇനി വരേണ്ടായെന്ന് വിലക്കിയിരുന്നു. മകളുടെ വാക്ക് കേട്ട് യാത്രപോകാതിരുന്നെങ്കില്‍ ഒരുപക്ഷെ മരണം വഴിമാറിപോയേനെ എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം അപകടം നടന്നതറിയാതെ മുറിക്കല്‍ വീട്ടില്‍ മാതാപിതാക്കളുടെ വരവും കാത്തിരിക്കുകയായിരുന്നു മകൻ സച്ചിന്‍. നേരം പുലര്‍ന്നതിനുശേഷമാണ് മാതാപിതാക്കൾ മരണത്തിന് കീഴടങ്ങിയതായി സച്ചിൻ അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button