Latest NewsNewsIndia

ആസിഫയ്ക്ക് നീതി ലഭിക്കുമെന്ന് മെഹബൂബ മുഫ്തി, എഫ് ബി പേജില്‍ മലയാളികളുടെ പൊങ്കാല

ജമ്മു കാശ്മീര്‍: കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം കത്തുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്ക് ഉടനടി ശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനിടെ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തിക്ക് എട്ടിന്റെ പണി കിട്ടി.

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ നിരവധി പേരാണ് കമന്റ് ആക്രമണം നടത്തിയത്. ഇതില്‍ പ്രധാനി മലയാളികള്‍ തന്നെയാണ്. ഒരു കൂട്ടം ആള്‍ക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികളും സ്റ്റേറ്റ്‌മെന്റുകളും നീതി നിര്‍വഹണത്തിന് തടസമാകില്ല. കൃത്യമായ നടപടികള്‍ എടുക്കും. സംഭവത്തിലെ അന്വേഷണം വേ
ഗത്തിലാണ് നടക്കുന്നത്. നീതി ഉറപ്പായും നടപ്പാകും എന്നായിരുന്നു മുഫ്തി ഫേസ്ബുക്കില്‍ കുറിച്ചത്.

തുടര്‍ന്ന് നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെട്ടത്. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന കമന്റുകളാണ് അധികവും. ഇതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button