തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണെന്നും അദ്ദേഹം വളരെ നല്ല ഒരു ഭരണാധികാരി ആണെന്നുമുള്ള കെവി തോമസ് എം പിയുടെ പ്രതികരണത്തില്‍ വിശദീകരണം കെപി സിസി ആവശ്യപ്പെട്ടു.കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവയെയാണ് അദേഹം ഇത്തരത്തിലുള്ള അഭിപ്രയ പ്രകടനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ കൂടുതലായൊന്നുമില്ലെന്നും മോദിയെ അനുകൂലിക്കുകയായിരുന്നില്ലെന്നു കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയും തന്റെ പ്രസംഗത്തെപ്പറ്റി കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നു കെവി തോമസും പ്രതികരിച്ചു.
Post Your Comments