KeralaLatest NewsNews

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണം; കോടിയേരി

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോഘട്ടത്തിലും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

read also: കോണ്‍ഗ്രസിനും വോട്ട് ചെയ്യും – കോടിയേരി ബാലകൃഷ്ണന്‍

എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത് പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്കാകെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിയുമായി സഹകരിക്കുകയാണ് വേണ്ടിയിരുന്നത്.

എന്നാല്‍ അതിന് പകരം പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച് സമരം ചെയ്യുന്നതിന് ഒരു നീതീകരണവുമില്ല. ഡോക്ടര്‍മാര്‍ എല്ലാ ഘട്ടത്തിലും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ്. അവശ്യ സര്‍വീസായ ആരോഗ്യ മേഖല പ്രവര്‍ത്തിപ്പിക്കേണ്ടത് ഡോക്ടര്‍മാരുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button