തിരുവനന്തപുരം: ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര തടയാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരത്തിലുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ നിയമനടപടി ശക്തമാക്കണമെന്നു അദ്ദേഹം നിർദേശിച്ചു. ഇത്തരം പ്രവണത നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ട്രിപ്പിൾ റൈഡിങ് നിയമപരമായി അനുവദനീയമല്ല.ഇത് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവർക്കു മാത്രമല്ല, കാൽനട യാത്രക്കാർക്കും മറ്റു വാഹനയാത്രികർക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിച്ചുവരുന്നു. അതിനാൽ റോഡു സുരക്ഷ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണമെന്നു ബെഹ്റ അഭ്യർഥിച്ചു.
Post Your Comments