കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു. സസ്പെൻഷനിലായ ആർ.ടി.എഫ് ഉദ്യഗസ്ഥരെയടക്കം ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുക . കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി പോലീസുകാർക്ക് എതിരെ ആയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
Post Your Comments