KeralaLatest NewsNews

ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടു : ദളിത് ജീവനക്കാരൻ

തിരുവനന്തപുരം: ദളിത് ഉദ്യോഗസ്ഥന് ഐഎഎസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്‌ഫോര്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം എച്ചില്‍ വാരാന്‍ യുവാവിനോട് ആവശ്യപ്പെടും.

പാത്രം കഴുകിവയ്ക്കാനും പറയും. പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച്‌ ചോദിക്കും. പേപ്പറുകള്‍ കീറി ഓഫീസിലിട്ട ശേഷം തന്നോട് പെറുക്കിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും യുവാവ് പറയുന്നു. ഇത് നിരന്തരം തുടരും.മേലുദ്യോഗസ്ഥന്റെ പീഡനം അസഹനീയമായതോടെ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരിക്കുകയാണ് ഈ ജീവനക്കാരന്‍.

സെക്രട്ടേറിയറ്റില്‍ അടുത്തിടെ ജോലി കിട്ടിയ ക്ലാസ് ഫോര്‍ ജീവനക്കാരനായ യുവാവിന് ചുമതല കിട്ടിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ സഹായിയായാണ്. യുവാവിനോട് അത്ര പ്രതിപത്തി തോന്നാതിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി യുവാവിനെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.എന്നാല്‍ ആരോപണങ്ങള്‍ ബിശ്വനാഥ് സിന്‍ഹ നിഷേധിച്ചു.

ഓഫീസ് ജോലികള്‍ മാത്രമെ ജീവനക്കാരെക്കൊണ്ട് ചെയ്യിക്കാറുള്ളൂവെന്നും വലിയ തിരക്കുള്ള ഓഫീസാണ് തെന്‍റേത്. അവിടെ ഒത്തിരി ജോലികളുണ്ട് എന്നാല്‍ ഓഫീസ് ജോലിക്കപ്പുറത്ത് ഒന്നും ജീവനക്കാരെ കൊണ്ട് ചെയ്യിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button